കല്‍പ്പറ്റ: ഹരിത ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഡി.എച്ച്.ക്യൂ ക്യാമ്പ്, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍, സ്‌പെഷ്യല്‍ യൂണിറ്റ് പരിസരങ്ങള്‍ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ജില്ലാ തല ഉദ്ഘാടനം ഡി.എച്ച്.ക്യൂ ക്യാമ്പില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള നിര്‍വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. വരുന്ന ആഴ്ചകളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുമെന്ന് അഡീഷണല്‍ എസ്.പി അറിയിച്ചു.

0 Comments